lakshya

‘ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണിത്’- ദൃശ്യം 2ന്റെ ആദ്യ റിവ്യുവുമായി പൃഥ്വിരാജ്

February 19, 2021

കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാള സിനിമയിൽ വഴിത്തിരിവായ ദൃശ്യത്തിന് രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്ത തന്നെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ ആദ്യ റിവ്യു തന്നെ പൃഥ്വിരാജ് സുകുമാരന്റേതാണ്. വളരെ ആവേശത്തോടു കൂടിയാണ് സിനിമ കണ്ട ആവേശം താരം പങ്കുവയ്ക്കുന്നത്.

വളരെക്കാലമായി സിനിമയെ കുറിച്ച് എന്തെങ്കിലും പറയാൻ കാത്തിരിക്കുകയായിരുന്നു. ലോക പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം അകലെയാണ്. ഇനി കുഴപ്പമില്ല. ഒരു കള്‍ട്ട് സിനിമയെ തുടര്‍ച്ചയിലൂടെ പിന്തുടരുന്നത് എന്ത് വലിയ ഉത്തരവാദിത്വമാണ്. മലയാള സിനിമയുടെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായ ദൃശ്യത്തിന്റെ, നിർദ്ദിഷ്ട രണ്ടാം ഭാഗത്തെ സമ്മർദ്ദം വളരെ വലുതായിരിക്കും (എന്നെ വിശ്വസിക്കൂ.. എനിക്കറിയാം!). എന്നാൽ ജീത്തു എത്ര മികവോടെ അത് അവതരിപ്പിച്ചിരിക്കുന്നു.

6 വർഷത്തിനു ശേഷം ജോർജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും ? അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം ? അദ്ദേഹം പിടിക്കപ്പെടുമോ ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിനാകുമോ ? ഇതൊക്കെ നിങ്ങൾക്ക് ഉൗഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കരുത്. നിങ്ങൾക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു.

അതിമനോഹരമായി എഴുതപ്പെടുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രം. ഇൗ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊർത്ത് ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാൻ എന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹൻലാലിനെ. ഞാനിപ്പോൾ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി. ചേട്ടാ, താങ്കളെ വീണ്ടും സംവിധാനം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു ഒപ്പം താങ്കളുടെ സംവിധാനത്തിൽ എത്താനും. (മുരളി ഗോപി എന്ന മികച്ച നടനും എത്തിയിരിക്കുന്നു. കുരുതിയുടെ ഫൈനൽ എഡിറ്റ് കണ്ടു കഴിഞ്ഞതിനു ശേഷമുള്ള അഭിപ്രായം കൂടിയാണിത്.)

Story highlights- prithviraj about drishyam 2