കുരുതിയില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതവുമുണ്ടെന്ന് പൃഥ്വിരാജ്

February 2, 2021
Prithviraj Sukumaran about Jakes Bijoy

നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാ മേഖലയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. നിരവധിയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും. പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് കുരുതി.

ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ജേക്‌സ് ബിജോയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്. ‘കുരുതിയ്ക്കായി എന്തെല്ലാമാണ് നീ ചെയ്തുവെച്ചിരിയ്ക്കുന്നതും ചെയ്യുന്നതും. ഇതെല്ലാം ഏതൊരു ഫിലിം മേക്കറുടേയും സ്വപ്‌നമാണ്. തികച്ചും അസാധാരണമായ സംഗതികളും ഉജ്ജ്വലമായ സ്‌കോറിങുകളുമാണ് ജേക്‌സ് കുരിതിയ്ക്കായി ഒരുക്കിയിരിയ്ക്കുന്നത്’ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Prithviraj Sukumaran about Jakes Bijoy