കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവന; നടൻ മാധവന് ഡി- ലിറ്റ് ബിരുദം

February 18, 2021

കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനയ്ക്ക് നടൻ ആർ. മാധവന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി. ലിറ്റ്) സമ്മാനിച്ചു. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് താരത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്. ഡി- ലിറ്റ് ബഹുമതിയിൽ അങ്ങേയറ്റം സന്തോഷവാനാണെന്ന് മാധവൻ പ്രതികരിച്ചു.

സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും വെല്ലുവിളികള്‍ ഉയർത്തുന്ന പുതിയ പ്രോജക്ടുകൾ ചെയ്യാൻ പ്രചോദനമാകുമെന്നും മാധവൻ പറയുന്നു. അതേസമയം, നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവൻ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്. നമ്പി നാരായണനായുള്ള നടന്‍ മാധവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Read More: ആരും ചെയ്യാൻ മടിക്കുന്ന ജോലിയെ തന്റെ കർമ്മ മേഖലയാക്കി മാറ്റിയ ഹീറോ- ചന്ദ്രശേഖര പണിക്കർ’ക്ക് കോമഡി ഉത്സവവേദി നൽകിയ സ്നേഹാദരവ്

അതോടൊപ്പം, ദുൽഖർ സൽമാനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ നായകനായി എത്തിയത് മാധവനാണ്. പാർവതി അനശ്വരമാക്കിയ ടെസ്സയായി ശ്രദ്ധ ശ്രീനാഥ്‌ വേഷമിട്ടു. ദിലീപ് കുമാർ ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്തത്. ഓൺലൈൻ റിലീസിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- R. Madhavan receives D. Litt. for contribution to arts and films