ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഒരുമിച്ചെത്തുമ്പോള്‍: ശ്രദ്ധ നേടി ആര്‍.ആര്‍.ആര്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

February 5, 2021
RRR Location Stills

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ശ്രദ്ധ നേടുകയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍.

ഹോളിവുഡ് താരം ഒലിവിയ മോറിസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ആര്‍ആര്‍ആര്‍. ചരിത്രവും ഫിക്ഷനും ഇഴചേര്‍ത്താണ് ആര്‍.ആര്‍.ആര്‍ ഒരുങ്ങുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടും ചിത്രത്തിലെത്തുന്നു.

രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തുവെച്ച ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് പുനഃരാരംഭിച്ചത്. പത്ത് ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്കെത്തും. 2021 ഒക്ടോബര്‍ 13നാണ് ചിത്രത്തിന്റെ റിലീസ്.

Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ‘റാം മനോഹര്‍ വേട്ടംപള്ളി’യുടെ ഈ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍; സ്റ്റാറാണ് തങ്കച്ചന്‍

300 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഹഗ്ബജറ്റ് ചിത്രംകൂടിയാണ് ആര്‍.ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, നിത്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡി വി വി ധനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. പൂര്‍ണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാര്‍ത്ഥ പോരാളികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Story highlights: RRR Location Stills