കാഴ്ചയ്‌ക്കൊരു യുദ്ധഭൂമി; രഹസ്യങ്ങൾ ഒളിപ്പിച്ച് തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലൊരു ദ്വീപ്

February 6, 2021
The Haunting Story of Battleship Island

ചില സ്ഥലങ്ങളിലെ കാഴ്ചയിലെ കൗതുകമാണ് അവിടേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്… അത്തരത്തിൽ രൂപത്തിൽ കൗതുകം നിറഞ്ഞൊരിടമാണ് ബാറ്റിൽഷിപ്പ് ഐലൻഡ്. ആദ്യകാഴ്ചയിൽ തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലെയാണ് ഈ ഇടം തോന്നുന്നത്. യുദ്ധഭൂമി പോലെ തോന്നുന്ന ഈ ഇടത്തിന്റെ യഥാർത്ഥ പേര് ‘ഹാഷിമ’ എന്നാണ്. എന്നാൽ ഈ ദ്വീപ് തകർന്ന യുദ്ധക്കപ്പലിന്റെ രൂപത്തിലായതിനാൽ അതേ അർഥം വരുന്ന ‘ഗുങ്കൻജിമ’ എന്ന പേരിലും ഈ പ്രദേശത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരിക്കൽ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് തോന്നിക്കുന്ന യാതൊരു വിധ തെളിവുകളും ഈ ഇടത്തിൽ ഇപ്പോൾ അവശേഷിക്കുന്നില്ല.

കാഴ്ചയിൽ ഏറെ വ്യത്യസ്തതകൾ പുലർത്തുന്ന ഈ ഇടത്തിനുണ്ട് നിരവധി പ്രത്യേകതകൾ. ഒരു യുദ്ധഭൂമിയ്ക്ക് സമാനമായ രീതിയിലാണ് ഈ ദ്വീപിന്റെ ആകൃതി. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇവിടെ നിരവധി ആളുകൾ താമസിച്ചിരുന്നു. അതിനും പുറമെ മറ്റൊരു കഥയും പറയാനുണ്ട് ഈ ഇടത്തിന്, നാഗസാക്കിയുടെ പരിധിയിൽപ്പെട്ട നിരവധി ഇടങ്ങളിൽ ഒന്നാണ് ഹാഷിമ ദ്വീപ്. എന്നാൽ ഈ പ്രദേശം ഒരു യുദ്ധത്തിന്റെ അവശേഷിപ്പല്ല. മറിച്ച് വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപിലും പരിസര പ്രദേശങ്ങളിലുമായി വ്യാപകമായി കൽക്കരി ഖനി കണ്ടെത്തിയിരുന്നു. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ഇവിടുത്തെ കൽക്കരി ഖനി ശേഖരിക്കുന്നതിനായി നിരവധിപേർ എത്തുകയും ഈ പ്രദേശത്തെ ചൂഷണം ചെയ്യുകയും ചെയ്തു. കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൽക്കരി കുഴിച്ചെടുക്കുന്നതിനായി തൊഴിലാളികളെയും ജയിൽ പുള്ളികളെയും ഇവിടേക്ക് എത്തിച്ചത്.

Read also: സ്‌ത്രീകളുടെ കൈയിൽ ഭദ്രമാണ് ഈ നഗരം; കൗതുകം നിറഞ്ഞ ആചാരങ്ങളുമായി കിനു ദ്വീപ്

പിന്നീട് വർഷങ്ങൾക്ക് ശേഷം കൽക്കരിയ്ക്ക് പകരം പെട്രോളിയം വന്നതോടെ ഈ പ്രദേശത്തിന്റെ വിലയിടിഞ്ഞു. അവസാനം ഈ പ്രദേശത്തിന്റെ ഡിമാൻഡ് നഷ്ടമായതോടെ ഇവിടെ നിന്നും ആളുകൾ താമസം മാറ്റാൻ തുടങ്ങി. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഈ നഗരം അവസാനം ഒരു തകർന്നടിഞ്ഞ യുദ്ധക്കപ്പലിന് സമാനമായി മാറുകയായിരുന്നു.

Story Highlights: The Haunting Story of Battleship Island