അഭിമാനമാണ് ഇന്ത്യ; സ്റ്റാർ മാജിക് വേദി കീഴടക്കി യുവയുടെ സ്‌പെഷ്യൽ മാജിക്, വീഡിയോ

February 1, 2021
Yuva Republic day special video

തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് വേദിയിൽ വ്യത്യസ്തമായ ഒരു സ്‌കിറ്റുമായി എത്തിയിരിക്കുകയാണ് സ്റ്റാർ മാജിക് താരം യുവ. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് സ്‌പെഷ്യൽ വീഡിയോ യുവയും ടീമും ചേർന്നൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ മഹാരാജ്യത്തിന്റെ സ്നേഹവും ഐക്യവും സ്കിറ്റിലൂടെ പറയുന്ന യുവ മനോഹരമായൊരു മാജിക് കൂടി ഒരുക്കിയാണ് വേദിയെ കൂടുതൽ ആവേശഭരിതമാക്കിയത്.

യുവയ്‌ക്കൊപ്പം മൃദുലയും മറ്റ് സ്റ്റാർ മാജിക് താരങ്ങളും ചേർന്നാണ് സ്കിറ്റ് കൂടുതൽ അവിസ്‌മരണീയമാക്കിയത്. ഏതൊക്ക ശക്തികൾ എത്രയൊക്കെ ശ്രമിച്ചാലും ഇന്ത്യയെ തകർക്കാൻ ആവില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്കിറ്റ് അവസാനിപ്പിക്കുന്നത്.

Read also:മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ച കോട്ടയംകാരൻ; തളർന്ന കാലുകളുമായി വേമ്പനാട്ടുകായലിന്റെ സംരക്ഷകനായ രാജപ്പൻ

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. സിനിമ സീരിയൽ രംഗത്തെ താരങ്ങൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന താരങ്ങളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നാണ് സ്റ്റാർ മാജിക് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Story Highlights:Yuva Republic day special video