‘ചലനം ചലനം ജീവിതമഖിലം’; മനോഹരമായി പാടി അനുപമ പരമേശ്വരന്‍

March 24, 2021
Anupama Parameshwarn singing video

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. 

സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ പരമേശ്വരന്‍. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താരം മികച്ചു നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അനുപമ പരമേശ്വരന്‍റെ ഒരു പാട്ട് വിഡിയോയാണ്. താരത്തിന്‍റെ ആലാപന മികവിനെ പ്രശംസിക്കുന്നവരും ഏറെയാണ്.

Read more: കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

ചലനം ചലനം ജീവിതമഖിലം എന്ന ഗാനമാണ് അനുപമ പരമേശ്വരന്‍ ആലപിച്ചിരിക്കുന്നത്. ഉറുമി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. റഫീക് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. രശ്മി സതീഷ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Anupama Parameshwarn singing video