കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

March 24, 2021
Kollam Shafi in flowers star magic

ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളും രസികന്‍ കൗണ്ടറുകളും ഗെയിമുകളുടെ ആവേശവുമെല്ലാം പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു.

സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയ കൊല്ലം ഷാഫിയും രമേഷ് പിഷാരടിയും ചേര്‍ന്നൊരുക്കിയ ചിരിക്കാഴ്ചകള്‍ ഏറെ രസകരമാണ്. സ്റ്റാര്‍ മാജിക്കിലെ പുരുഷ താരങ്ങളെല്ലാവരും അനുകരണ കലയില്‍ വിസ്മയങ്ങള്‍ തീര്‍ത്തു.

Read more: അന്ന് ചുരുട്ടിയെറിഞ്ഞ ആ കടലാസിലെ വരികള്‍ ഇന്നും ഹിറ്റ്; ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’; ഹൃദയത്തിലേറ്റുന്ന ഗാനത്തിന്റെ പിറവി ഇങ്ങനെ

സ്വരമാധുര്യംകൊണ്ട് മലയാളമനസ്സുകള്‍ കീഴടക്കിയ കൊല്ലം ഷാഫിയുടെ പാട്ടും പ്രത്യേക ആകര്‍ഷണമാണ്. അതുപോലെതന്നെ മിമിക്രിയിലും അദ്ദേഹം അതിശയിപ്പിച്ചു. കിം കിം പാട്ടു പാടുന്ന ഉമ്മന്‍ ചാണ്ടിയെ അനുകരിച്ച് രമേഷ് പിഷാരടി കൈയടി നേടി.

Story highlights: Kollam Shafi in flowers star magic