മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും ഡാന്‍സിങ് സ്റ്റൈലുമായി അനുശ്രീ: രസകരം ഈ വിഡിയോ

March 12, 2021
Anusree fun dance video

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അനുശ്രീ പങ്കുവെച്ച രസകരമായ ഒരു ഡാന്‍സ് വിഡിയോ ശ്രദ്ധ ആകര്‍ഷിക്കുന്നു.

മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മോഹന്‍ലാലിന്‍റേയും മാസ്റ്റര്‍പീസായിട്ടുള്ള സ്റ്റൈലുകള്‍ അനുകരിക്കുകയാണ് അനുശ്രീ നൃത്തത്തില്‍. ‘വിയര്‍ക്കാനുള്ള എളുപ്പവഴി’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. ഇതിനോടകംതന്നെ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Anusree fun dance video