ദൃശ്യം 2 തെലുങ്ക് പതിപ്പില്‍ തോമസ് ബാസ്റ്റിനാകാന്‍ നടന്‍ സമ്പത്ത്

March 17, 2021
Drishyam 2 Telugu Shoot Started

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് ആണ് തെലുങ്കിലും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

അതേസമയം ദൃശ്യം 2 ല്‍ കൈയടി നേടിയ ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ സമ്പത്ത് ആയിരിക്കും തെലുങ്കില്‍ അവതരപ്പിയ്ക്കുകയ. മലയാളത്തില്‍ മുരളി ഗോപി അനശ്വരമാക്കിയ തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയുരുന്നു.

തെലുങ്ക് റീമേക്കിലും തൊടുപുഴ ലൊക്കേഷനാകും. തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല തുടങ്ങിയ പ്രദേശങ്ങളായിരുന്നു ദൃശ്യം 2 ലും പ്രധാന ലൊക്കേഷനുകളായത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണങ്ങളും ഇവിടെയായിരിയ്ക്കും. ദൃശ്യംകവല എന്നാണ് നിലവില്‍ ഈ പ്രദേശം അറിയപ്പെടുന്നതും.

Read more: ‘പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്’; ചിരിപ്പിച്ച് ‘ആഘോഷ് മേനോന്‍’: മോഹന്‍കുമാര്‍ ഫാന്‍സിലെ രസികന്‍ രംഗം

ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം ദൃശ്യം 2-നെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.

Story highlights: Drishyam 2 Telugu Shoot Started