ഐപിഎല്‍ തയാറെടുപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്; ധോണിയെത്തി: ഗംഭീര വരവേല്പ്
ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പുതിയ സീസണു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടീമുകളും ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐപിഎല്‍ നടക്കാനാണ് സാധ്യത. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്.
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപിന്റെ മുന്നോടിയായി ചെന്നൈയിലെത്തിയ എം എസ് ധോണിയുടേതാണ് ഈ വീഡിയോ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ് വീഡിയോ പങ്കുവെച്ചതും. മികച്ച വരവേല്‍പ്പാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ധോണിയ്ക്ക് നല്‍കിയത്.
Read more: ഉണ്ണി മുകുന്ദനെ പൊട്ടിച്ചിരിപ്പിച്ച് നെൽസന്റെ ‘ടീ-ഷർട്ട് കോമഡി’- രസകരമായ വീഡിയോ
അതേസമയം മാര്‍ച്ച് ഒന്‍പത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാംപ് ആരംഭിയ്ക്കും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലഭ്യമായ താരങ്ങളെ വെച്ചായിരിയ്ക്കും പരിശീലനം ആരംഭിയ്ക്കുക. ധോണിയ്ക്ക് പുറമെ അമ്പാട്ടി റായിഡുവും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര തുടങ്ങിയ താരങ്ങളും ഈ സീസണില്‍ ചൈന്നെ സൂപ്പര്‍ കിങ്സിനൊപ്പമുണ്ട്.
The Singa Nadai to start off the day with! Thala Coming! #DenComing #WhistlePodu #Yellove 💛🦁 @msdhoni pic.twitter.com/nu6XOmJ8qo
— Chennai Super Kings (@ChennaiIPL) March 4, 2021
Story highlights: IPL 2021 MS Dhoni arrived in Chennai