ഉദരസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഇക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഗ്യാസ്ട്രബിള്‍, അസിഡിറ്റി അങ്ങനെ ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയിലൂടെ നിരവധി ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകും.
പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ ഉദരസംബന്ധമായ രോഗങ്ങളെ അകറ്റാൻ സഹായിക്കും. അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് മുടക്കരുത്. ഒരു ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്കാന് ബ്രേക്ക് ഫാസ്റ്റ് സഹായിക്കുന്നു. അതിനാല്‍ പ്രോട്ടീന്‍ റിച്ചായ ബ്രേക്ക് ഫാസ്റ്റ് ദിവസവും ശീലമാക്കുക.
Read also:മലയാളി ഹൃദയം കവർന്ന ലാലേട്ടൻ ചിരികൾ; സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ വിഡിയോ
ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പലപ്പോഴും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അത്താഴത്തിന് എപ്പോഴും ദഹനം സുഗമമാക്കുന്ന ലൈറ്റ് ഫുഡുകള്‍ കഴിക്കാന്‍ ശ്രദ്ധിയ്ക്കുക.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ധാരാളം വെള്ളം കുടിയിക്കുന്നതും ഉദര സംബന്ധമായ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ ദീര്‍ഘനാളത്തേയ്ക്ക് പ്രകടമാകുന്നുണ്ടെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കണം.
Story highlights: Tips to maintain healthy