ഒടുവില്‍ അതും സംഭവിച്ചു; എല്ലാവരേയും അതിശയിപ്പിച്ച് മീനാക്ഷിയുടെ പാട്ട്: വിഡിയോ

March 26, 2021
Top Singer Meenakshi singing video

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാര്‍ ഓരോ എപ്പിസോഡിലും ആലാപന മാധുര്യം കൊണ്ട് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. ടോപ് സിംഗറിന്റെ ഭാഗമായുള്ള ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റും ആസ്വാദകര്‍ക്ക് വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം ചലച്ചിത്രതാരങ്ങളും അണിനിരക്കുന്ന ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരെപ്പോലെ തന്നെ മലയാള മനസ്സുകള്‍ കീഴടക്കി അവതാരക മീനാക്ഷിയും. നിഷ്‌കളങ്കത നിറഞ്ഞ ചിരികൊണ്ടും സംസാരരീതികൊണ്ടുമെല്ലാം പാട്ടുവേദിയില്‍ നിറഞ്ഞു നില്‍ക്കുന്നു മീനാക്ഷി.

Read more: കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

ഇപ്പോഴിതാ ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റില്‍ പാട്ട് പാടുന്ന മീനാക്ഷിയുടെ ഒരു വിഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. പാട്ട് അവസാനിച്ചപ്പോള്‍ ‘ഞാന്‍ പാടി..’ എന്ന് നിഷ്‌കളങ്കതയോടെ പറയുന്നുണ്ട് കുട്ടിത്താരം. വിധികര്‍ത്താക്കളും അതിഥികളുമെല്ലാം മീനാക്ഷിയുടെ ആലാപനത്തെ പ്രശംസിക്കുന്നതും വിഡിയോയില്‍ കാണാം.

തുമ്പി വാ തുമ്പക്കുടത്തില്‍… എന്ന ഗാനമാണ് മീനാക്ഷി ആലപിച്ചത്. ഓളങ്ങള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എന്‍ വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജാനകിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Top Singer Meenakshi singing video