മുദ്രാവാക്യങ്ങൾക്ക് നടുവിലേക്ക് അരവിന്ദ് കരുണാകരന്റെ മാസ്സ് എൻട്രി- ശ്രദ്ധനേടി ‘സല്യൂട്ട്’ ടീസർ

April 4, 2021

ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ എത്തി. അരവിന്ദ് കരുണാകരൻ എന്നാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ പേര്. മുദ്രാവാക്യം വിളികൾക്ക് ഇടയിലേക്ക് പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങുന്ന ദുൽഖർ സൽമാനാണ് ടീസറിൽ ഉള്ളത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ദുൽഖർ സൽമാൻ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. 

ചിത്രത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിടുന്നുണ്ട്. ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം, ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

Read More: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി; ‘താരം’ വരുന്നു

ദുൽഖർ സൽമാൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കുറുപ്പ്’. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- Salute teaser