‘യുകുലെലെ’യില്‍ താളംപിടിച്ച് അഹാനയുടെ പാട്ട്: വിഡിയോ

April 27, 2021
Ukelele Cover by Ahaana Krishna

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ശ്രദ്ധ നേടുന്നതും അഹാന പങ്കുവെച്ച ഒരു പാട്ടു വീഡിയോയാണ്.

Read more: സായ് പല്ലവിയുടെ മാസ്മരിക ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ- വിഡിയോ

യുകുലെലെ എന്ന സംഗീതോപകരണത്തില്‍ താളംപിടിച്ചുകൊണ്ടാണ് അഹാന പാടുന്നത്. ‘എനിക്ക് പ്രിയപ്പെട്ട ഗാനത്തിന് ചെറിയൊരു യുകുലെലെ കവര്‍. യുകുലെലെ പഠനത്തിന്റെ ആദ്യ ചുവടുവയ്പ്പുകള്‍ മാത്രമാണിത്. എല്ലാവരും വീട്ടില്‍ സുരക്ഷിതരായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു’. എന്നു കുറിച്ചുകൊണ്ടാണ് അഹാന പാട്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights: Ukelele Cover by Ahaana Krishna