വിരാട് കോലിയുടെ ‘ആക്‌സിഡന്റല്‍ ക്രോസ്ബാര്‍ ചലഞ്ച്’; പാളിപ്പോയ കിക്കിന് കൈയടി

May 26, 2021
Accidental crossbar challenge by Virat Kohli

കളിക്കളങ്ങളില്‍ ആവേശം നിറയ്ക്കുന്ന കായികതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകള്‍ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പങ്കുവെച്ച ഒരു വിഡിയോ. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ക്കുന്ന വിരാട് കോലി പങ്കുവെച്ചതാകട്ടെ താരം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ ചെറിയൊരു വിഡിയോയാണ്.

ക്രിക്കറ്റ് പരിശീലനത്തിനിടെയിലുള്ള അല്‍പസമയമാണ് ഫുട്‌ബോള്‍ കളിക്കുന്നതിനായി താരം മാറ്റിവെച്ചത്. ഗോള്‍ പോസ്റ്റ് ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കോലിയുടെ ഗംഭീര കിക്ക്. എന്നാല്‍ ലക്ഷ്യം കാണാതെ പോസ്റ്റിന്റെ ബാറില്‍ ഇടിച്ച് ബോള്‍ വഴിതിരിഞ്ഞു. ഇതുകണ്ടതോടെ മുഖംപൊത്തി നിരാശ പ്രകടിപ്പിക്കുന്ന വിരാട് കോലിയേയും വിഡിയോയില്‍ കാണാം.

Read more: സ്റ്റാർ മാജിക് വേദിയിൽ അനുവിന്റെ വക എൻ സി സി ട്രെയിനിംഗും രസികൻ പരേഡും- വിഡിയോ

അതേസമയം ആക്‌സിഡന്റല്‍ ക്രോസ്ബാര്‍ ചലഞ്ച് എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോലി ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ താരത്തിന്റെ പരിശ്രമത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ക്വാറന്റീനില്‍ കഴിയുകയാണ് താരം.

View this post on Instagram

A post shared by Virat Kohli (@virat.kohli)



Story highlights: Accidental crossbar challenge by Virat Kohli