കൊവിഡ് കാലത്ത് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ചലച്ചിത്രതാരം

Actress shares pics of serving food to the needy

രാജ്യം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിലാണ്… കൊവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതി നിരവധിപ്പേരാണ് രോഗികളാകുന്നത്. അതിതീവ്ര രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പടെ നിരവധി ഇടങ്ങളിൽ ഭാഗീകമായും പൂർണമായും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ദിവസവേതനക്കാർ ഉൾപ്പടെ നിരവധിപ്പേരെ ലോക്ക് ഡൗൺ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി നന്മ മനസുകൾ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴിതാ റൊട്ടി ബാങ്ക് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചലച്ചിത്രതാരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.

Read also:രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 4.14 ലക്ഷം രോഗികൾ

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ് ആണ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മുംബൈ പൊലീസ് കമ്മീഷ്ണർ ഡി ശിവാനന്ദിന്റെ നേതൃത്വത്തിലാണ് റൊട്ടി ബാങ്ക് പ്രവർത്തിക്കുന്നത്. അതേസമയം ഈ ദുരിതകാലത്ത് വിശക്കുന്നവന് ഭക്ഷണം എത്തിച്ചുനൽകാൻ സന്മനസുകാണിച്ച റൊട്ടി ബാങ്ക് സന്നദ്ധ പ്രവർത്തകർക്കും ജാക്വിലിനും അഭിനന്ദനങ്ങളുമായി നിരവധിപ്പേർ എത്തുന്നുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4.14 ലക്ഷം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. 3915 പേരാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights: Actress shares pics of serving food to the needy