‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ..’; ഹൂല ഹൂപ് ഡാൻസുമായി അഹാന കൃഷ്ണ

May 25, 2021

മലയാളികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ ഒട്ടേറെ മേഖലകളിൽ അഹാന ഇതിനോടകം കഴിവ് തെളിയിച്ചുകഴിഞ്ഞു. പാട്ട്, നൃത്തം, എഡിറ്റിംഗ് തുടങ്ങി സംഗീതോപകരണങ്ങളിൽ വരെ അഗ്രഗണ്യയാണ് അഹാന. അതുകൊണ്ടു തന്നെ കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയാലും അഹാന തിരക്കിലാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഒക്കെയായി സജീവമാണ് അഹാന.

ഇപ്പോഴിതാ, അഹാനയുടെ മനോഹരമായൊരു ഹൂല ഹൂപ് ഡാൻസ് പങ്കുവെച്ചിരിക്കുകയാണ് താരം. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ഗാനത്തിനാണ് അഹാനയുടെ ഹൂല ഹൂപ് നൃത്തം. മുൻപും ഹൂല ഹൂപ് നൃത്തം അഹാന ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read More: ‘ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെ തേടിവരും’- കാൻസർ പോരാട്ടത്തെ കുറിച്ച് ഒരു ഹൃദ്യമായ കുറിപ്പ്

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story highlights- ahaana krishna hula hoop dance