സൂക്ഷിച്ചുവെച്ച സമ്പാദ്യം മുഴുവന്‍ കൊവിഡ് പ്രതിരോധത്തിന്; മാതൃകയായി വിദ്യാര്‍ത്ഥിനി

May 24, 2021
Anushka has donated her savings for helping those affected by Covid 19

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരുന്ന നിരവധി മാതൃകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശ്രദ്ധ ആകര്‍ഷിക്കുകയാണ് സൂക്ഷിച്ചുവെച്ച സമ്പാദ്യമെല്ലാം കൊവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കിയ ഒരു വിദ്യാര്‍ത്ഥിനി. അനുഷ്‌ക എന്നാണ് ഈ വിദ്യാര്‍ത്ഥിനിയുടെ പേര്. ഇതുവരെ സൂക്ഷിച്ചുവെച്ച തന്റെ ചെറിയ സമ്പാദ്യം പൂര്‍ണമായും കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് ഈ മിടുക്കി മാതൃകയാകുന്നത്.

Read more: ‘തവളക്കുട്ടി അവന്‍ ചെല്ലക്കുട്ടി ഇന്ന് അവനോ നമ്മുടെ തങ്കുക്കുട്ടി’; കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ പുതിയ പാട്ട്

ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലെ ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനുഷ്‌ക. ദില്ലി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഔദ്യോഗിക ട്വീറ്റിലൂടേയും അനുഷ്‌കയുടെ നന്മ പ്രവൃത്തിയെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,22,315 പേര്‍ക്കാണ് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

Story highlights: Anushka has donated her savings for helping those affected by Covid 19