കഴിഞ്ഞ 33 വർഷമായി കോഴിക്കോടിന്റെ തെരുവോരങ്ങളിൽ ദിവസവും അസീസിനെ കാത്ത് ഇരിക്കുന്നത് ഒരു കൂട്ടം നായകളും പരുന്തുകളും….

May 17, 2021
asis

ഈ മഹാമാരിക്കാലത്ത് മനുഷ്യൻ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും അതിജീവിക്കണം ഈ ദുരന്തകാലത്തെ…ഇപ്പോഴിതാ അത്തരത്തിൽ തെരുവിൽ അലഞ്ഞുനടക്കുന്ന നായകൾക്ക് ഉൾപ്പെടെ ഭക്ഷണവുമായി എത്തുകയാണ് അസീസ്.

ഒന്നും രണ്ടുമല്ല കഴിഞ്ഞ 33 വർഷമായി തെരുവിൽ അലഞ്ഞുനടക്കുന്ന നായകൾക്ക് മുടങ്ങാതെ ഭക്ഷണം എത്തിച്ചുനൽകാറുണ്ട് അസീസ്. പാഴ്‌വസ്തുക്കൾ ശേഖരിച്ച് കുടുംബം പോറ്റുന്ന അസീസ്, ഈ ദുരന്തകാലത്ത് സാമ്പത്തീകമായി ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക്ഡൗൺ നാളിൽ വരുമാനം ഇല്ലെങ്കിലും വർഷങ്ങളായുള്ള തന്റെ ശീലം ഇപ്പോഴും തുടരുകയാണ് അസീസ്.

Read also:‘മലയാളി ഡാ’…ദുരിതകാലത്തും ആശ്വാസം പകർന്ന് ഒരു പിറന്നാൾ ആശംസ, വിഡിയോ പങ്കുവെച്ച് ജയസൂര്യ

ഭക്ഷണവുമായി എത്തുന്ന അസീസിനെ കാത്ത് ഒരു കൂട്ടം മിണ്ടാപ്രാണികളും ഉണ്ടാകും ആ തെരുവിൽ. ദിവസവും മൂന്ന് നേരവും ഇവയ്ക്ക് ഭക്ഷണവുമായി അസീസ് എത്താറുണ്ട്. ലോക്ക്ഡൗണും മഴയും കാറ്റും ഹർത്താലും ഉൾപ്പെടെ വന്നാലും മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം അസീസ് മുടക്കാറില്ല. നായകൾ മാത്രമല്ല പരുന്തുകളും കാക്കകളും ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ കാത്തിരിക്കാറുണ്ട് അസീസിനെ…

Story Highlights: Asis feeds street dogs from last 33 years