അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

May 18, 2021
Best foods for reduce high blood pressure

തിരക്കേറിയ ജീവിതസാഹചര്യത്തില്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ രക്തസമ്മര്‍ദ്ദം. കൃത്യതയില്ലാത്ത ജീവിതരീതിയും വ്യായാമം ഇല്ലായ്മയും ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവുമെല്ലാം രക്തസമ്മര്‍ദ്ദം അമിതമാകാന്‍ കാരണമാകുന്നു. അമിതമായ രക്തസമ്മര്‍ദ്ദം പലപ്പോഴും ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തിലും ഏറെ കരുതല്‍ നല്‍കേണ്ടതുണ്ട്. അമിതമായ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളുമൊക്കെ സഹായിക്കുന്നു. പ്രത്യേകിച്ച് വിറ്റാമിന്‍ സിയും പൊട്ടാസ്യവുമൊക്കെ അടങ്ങിയ ഭക്ഷണസാധനങ്ങള്‍. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം.

Read more: അസിഡിറ്റി ഒഴിവാക്കാൻ ചില ലളിത ഭക്ഷണ ശീലങ്ങൾ

പാലും പാല്‍ ഉല്‍പ്പനങ്ങളും രക്തസമ്മര്‍ദ്ദെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ തൈരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. അതുപോലെതന്നെ ഇലക്കറികളും ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കാനും സഹായിക്കുന്നു.

തണ്ണിമത്തന്‍, ഏത്തപ്പഴം, കിവി ഫ്രൂട്ട് എന്നീ പഴ വര്‍ഗങ്ങളും അമിതമായ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയൊക്കെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ബെറി വര്‍ഗത്തില്‍പ്പെട്ട പഴവര്‍ഗങ്ങളും ആരോഗ്യകരമാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ സ്‌ട്രോബെറി, ബ്ലൂബെറി, ഗൂസ്‌ബെറി തുടങ്ങിയവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Story highlights: Best foods for reduce high blood pressure