ഇതില്‍നിന്നുമായിരുന്നു തുടക്കം; കാതല്‍ കൊണ്ടേന്‍ സിനിമയുടെ ഓര്‍മചിത്രങ്ങള്‍ പങ്കുവെച്ച് ധനുഷ്

May 7, 2021
Dhanush shares photos From Kaadhal Kondein Movie

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ധനുഷ്. പതിനെട്ട് വര്‍ഷത്തോളമായി ചലച്ചിത്രാസ്വാദകര്‍ക്ക് ധനുഷ് പ്രിയതാരമായി മാറിയിട്ട്. 2003-ല്‍ പ്രേക്ഷകരിലേക്കെത്തിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

ഇപ്പോഴിതാ ആ ചിത്രത്തിന്റെ ചില സ്റ്റില്ലുകള്‍ പങ്കുവെച്ച് ഓര്‍മ പുതുക്കുകയാണ് താരം. ‘കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന് വേണ്ടി പകര്‍ത്തിയ ചില ഫോട്ടോകള്‍. ഇതില്‍ നിന്നായിരുന്നു തുടക്കം.’ ധനുഷ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. സിനിമയുടെ ഛായാഗ്രഹകനായിരുന്ന അരവിന്ദ് കൃഷ്ണന്‍ പകര്‍ത്തിയതാണ് ഈ ഫോട്ടോകള്‍. സെല്‍വരാഘവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Read more: റാസ്പുടിന്‍ ചലഞ്ചിന്റെ ഏറ്റവും ക്യൂട്ട് വേര്‍ഷന്‍; കുട്ടിപ്പടയുടെ ഡാന്‍സ് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കാതല്‍ കൊണ്ടേന്‍. അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലറായ ഫിയറിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. യുവാന്‍ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. സോണിയ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക.

അതേസമയം കര്‍ണന്‍ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. രജിഷ വിജയനും ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Dhanush shares photos From Kaadhal Kondein Movie