24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1.7 ലക്ഷം പേര്‍ക്ക്; 45 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

May 29, 2021
India reports

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രയോടെ പ്രതിരോധം നാം ശക്തമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ മഹാമാരിയെ തോല്‍പിക്കാനാവൂ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 173,790 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 45 ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന കുറവ് നേരിയ ആശ്വാസം പകരുന്നതാണ്.

Read more: ‘കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്’; മുന്നറിയിപ്പ്

കഴിഞ്ഞ ഒരു ദിവസത്തിനിടെ 3617 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,22,512 പേരാണ് രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടത്. അതേസമയം 2,84,601 പേര്‍ ഇന്നലെ മാത്രം കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി.

Story highlights: India reports 173,790 new Covid cases