കൊവിഡ് അതിജീവനം വിഷ്വൽ ഡയറിയാക്കി മകൾ- വിഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്

May 13, 2021

കൊവിഡിന്റെ പിടിയലകപ്പെട്ടവർ അനുഭവിക്കുന്ന മാനസികമായ ഒറ്റപ്പെടലും, കാത്തിരിപ്പും അതിഭീകരമാണ്. ഒരു മുറിയിൽ തനിയെ ഇരുന്ന് ഒറ്റക്കൊരു ലോകം സൃഷ്ടിച്ചെടുക്കണം. പലർക്കും ഇത്രയധികം ദിവസമൊന്നും ഇങ്ങനെയിരിക്കാൻ വളരെ പ്രയാസമാണ്. അതിനോടൊപ്പം തന്നെ ശാരീരികമായ ബുദ്ധിമുട്ടുകളും. ഇങ്ങനെ കൊവിഡ് പോസിറ്റീവായി പതിമൂന്നു ദിവസം ക്വാറന്റൈനിൽ ഇരുന്നപ്പോൾ മകൾ കറ്റീന ആൻ ഒരുക്കിയ വിഷ്വൽ ഡയറി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

വളരെ മനോഹരമായ ദൃശ്യങ്ങളാണ് മൊബൈലിൽ ഒരു മുറിക്കുള്ളിലിരുന്ന് കറ്റീന പകർത്തിയിരിക്കുന്നത്. ഈ സമയവും കടന്നുപോകും എന്നുപറഞ്ഞുകൊണ്ട് ജീത്തു ജോസഫ് പങ്കുവെച്ച വീഡിയോയിലെ വിഷ്വൽ മികവാണ് പ്രേക്ഷകർ എടുത്തുപറയുന്നത്. മകൾക്കുള്ളിലും അച്ഛനെ പോലെ ഒരു ഫിലിം മേക്കർ ഉണ്ടെന്നാണ് കമന്റുകൾ. നടൻ നീരജ് മാധവും കറ്റീനയിലെ വൈഭവം ചൂണ്ടികാണിക്കുന്നു.

Read More: മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം

ഏപ്രിൽ 18ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ക്വാറന്റീനിൽ പോകുകയായിരുന്നു കറ്റീന. എല്ലാവരും ഒരു ഡോറിനപ്പുറം ഉണ്ടായിരുന്നിട്ടും ഭയവും ഏകാന്തതയും വേട്ടയാടിയെന്ന് പറയുകയാണ് കറ്റീന. ഈ ദിവസങ്ങളിൽ മണവും രുചിയും നഷ്ടമായതും ശ്വാസതടസമുണ്ടായതുമെല്ലാം കറ്റീന പങ്കുവയ്ക്കുന്നു. നെഗറ്റീവായി പുറത്തിറങ്ങിയപ്പോൾ തനിക്ക് മുന്നിൽ ഒരു പുതിയ ലോകമായിരുന്നു എന്നും വീണ്ടും മണങ്ങളിലേക്ക് തിരികെ പോയപ്പോഴുള്ള അനുഭവവും എല്ലാം കറ്റീന മനോഹരമായി വിവരിക്കുന്നു.

Story highlights- jeethu joseph sharing daughter katina’s covid story