ലക്ഷ്മിയ്ക്ക് സർപ്രൈസായി എത്തിയ സുഹൃത്ത്; ചിരി നിറച്ച് സ്റ്റാർ മാജിക് വേദി, വിഡിയോ

May 28, 2021

പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് സ്റ്റാർ മാജിക് വേദി സമ്മാനിക്കുന്നത്. ഓരോ തവണയും വേദിയിലെ താരങ്ങൾക്ക് സർപ്രൈസ് കൊടുക്കാറുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോഴിതാ വേദിയിലെ താരങ്ങൾ ചേർന്ന് ലക്ഷ്മിയ്ക്ക് ഒരുക്കിയ സർപ്രൈസാണ് ചിരിയുടെ സുന്ദരനിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ലക്ഷ്മിയുടെ കോളജിൽ പഠിച്ച സുഹൃത്ത് എന്ന് പറഞ്ഞാണ് പുതിയ അതിഥിയെ വേദിയിലേക്ക് ക്ഷണിക്കുന്നത്. പാട്ട് പാടിയും നൃത്തം ചെയ്തും തമാശകൾ പറഞ്ഞും ഏറെ ആരാധകരുള്ള കൊല്ലം സുധിയാണ് ലക്ഷ്മിയുടെ സുഹൃത്ത് ഐശ്വര്യ നക്ഷത്രയായി വേദിയിൽ എത്തിയത്. പിന്നീട് വളരെ രസകരമായ നിമിഷങ്ങളാണ് വേദിയിൽ അരങ്ങേറിയത്.

Read also: ‘വിശ്വം കാക്കുന്ന നാഥാ…’ ഈ പാട്ട് ഇതിലും മനോഹരമായി ആർക്ക് പാടാനാകും; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി ബെവൻ

ചിരി നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്. സ്റ്റാര്‍മാജിക്കിലെ താരങ്ങളെല്ലാം ഇതിനോടകംതന്നെ പ്രേക്ഷക ലക്ഷങ്ങളുടെ സ്വീകാര്യതയും നേടിയവരാണ്.

Story Highlights:lakshmi nakshathra surprise video