കല്ലുകൾ ഭക്ഷണമാക്കുന്ന മനുഷ്യൻ; വിചിത്രമായ ശീലത്തിന് പിന്നിൽ ചെറുതല്ലാത്തൊരു കാരണവും…

May 5, 2021
Man Eating Stones for Past 32 Years

കല്ല് ഭക്ഷണമാക്കുന്ന ആൾ… കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും അങ്ങനെയും ഒരാൾ ഉണ്ടത്രേ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് കല്ല് മനുഷ്യൻ എന്നറിയപ്പെടുന്ന കല്ല് ഭക്ഷണമാക്കുന്ന രാംദാസ് ബോഡ്‌കെ ജീവിക്കുന്നത്. ഒന്നും രണ്ടുമല്ല കഴിഞ്ഞ 31 വർഷങ്ങളായി കല്ലുകൾ ഭക്ഷണമാക്കുന്ന വ്യക്തിയാണ് രാംദാസ്. ദിവസവും 250 ഗ്രാം കല്ലാണ് രാംദാസ് ഭക്ഷണമായി കഴിക്കുന്നത്.

ദിവസവും കല്ലുകൾ കഴിക്കുന്നതിന് പിന്നിൽ വിചിത്രമായ ഒരു കാരണം കൂടിയുണ്ട് രാംദാസിന്. മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് 1989 ലാണ് മുംബൈയിൽ ജോലി തേടി എത്തുന്നത്. അവിടെ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയിൽ ഒരുദിവസം രാംദാസിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. നിരവധി ഇടങ്ങളിൽ ചികിത്സിച്ചിട്ടും ഈ വയറുവേദന കുറഞ്ഞില്ല. ഏകദേശം മൂന്ന് വർഷത്തോളം അദ്ദേഹത്തിന് വയറുവേദന മൂലമുള്ള അസ്വസ്ഥതകൾ തുടർന്നു. തുടർന്ന് മുംബൈയിൽ നിന്നും ജോലി ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തിയ രാംദാസ് അവിടെ വയലിൽ കൃഷിപ്പണി ചെയ്യാൻ തുടങ്ങി.

Read also: നിയമസഭാ മണ്ഡലങ്ങളുടെ പേരും എംഎൽഎ മാരും; ഞൊടിയിടയിൽ കാണാതെ പറഞ്ഞ് കൊച്ചുമിടുക്കികൾ

ഇതിനിടെയിലും വയറുവേദന കുറയുന്നതിനായി നിരവധി മരുന്നുകൾ രാംദാസ് പരീക്ഷിച്ചു. ഇതിനിടെയിലാണ് ഒരിക്കൽ രാംദാസിന്റെ കൃഷിയിടത്തിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തോട് വയറുവേദന കുറയുന്നതിനായി ദിവസവും കല്ലുകൾ കഴിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ സ്ത്രീയുടെ ഉപദേശപ്രകാരം കല്ലുകൾ കഴിച്ചുതുടങ്ങിയ രാംദാസ് ഇപ്പോഴും ആ ശീലം തുടരുകയാണ്. അതേസമയം ഡോക്ടറുമാർ ഉൾപ്പെടെ നിരവധിപ്പേർ രാംദാസിന്റെ ഈ ശീലം ഒഴിവാക്കാനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഈ ശീലം തുടരുകയാണ്. ഇതുമൂലം തനിക്ക് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും രാംദാസ് പറയുന്നുണ്ട്.

Story Highlights:Man Eating Stones for Past 32 Years