ദഹനപ്രശ്നങ്ങൾക്കും പ്രമേഹത്തിനും ശീലമാക്കാം ഈ പാനീയം
കൊറോണ വൈറസ് സൃഷ്ടിച്ച ഭീതിയിലാണ് ലോകജനത. അതിന് പുറമെ ബ്ലാക്ക് ഫംഗസും എത്തി.. ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകരും അധികൃതരും. എന്നാൽ സ്വന്തം ആരോഗ്യകാര്യത്തിൽ അല്പം കരുതൽ അത്യാവശ്യമാണ്. പക്ഷെ ഇക്കാലഘട്ടത്തിൽ സോഷ്യൽ ഇടങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ മരുന്നുകളും പൊടികൈകളും ഉപയോഗിക്കാതെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ദഹനപ്രശ്നങ്ങൾ. ക്രമം തെറ്റിയ ഭക്ഷണരീതി തന്നെയാണ് ഇതിന് പ്രധാന കാരണവും. എന്നാൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും. കറുകപ്പട്ട, ഉലുവ, പെരുംജീരകം, തക്കോലം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളെ ഒരുപരിധിവരെ ഇല്ലാതാക്കാൻ സാധിക്കും. പ്രമേഹരോഗത്തിനും സ്ത്രീകളിൽ കണ്ടുവരുന്ന പിസിഒസ് പോലുള്ള ബുദ്ധിമുട്ടുകൾക്കും വരെ ഇത് സഹായകമാകും എന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ നമാമി അഗർവാൾ പറയുന്നത്.
Read also:കൊവിഡ് പ്രതിസന്ധി; ‘മേജര്‍’ സിനിമയുടെ റിലീസ് മാറ്റി
ഗ്യാസ്ട്രബിള്‍, വയറു കമ്പിക്കല്‍, ദഹനക്കേട്, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മികച്ച മറ്റൊരു പരിഹാരമാണ് ജാതിക്ക. ജാതിക്ക പൊടിച്ചത് അല്പം തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഉദര സംബന്ധമായ അസ്വസ്ഥകള്‍ പരിഹരിക്കും.
Story Highlights: Special drinks for health issues