സ്റ്റാർ മാജിക് വേദിയിൽ അനുവിന്റെ വക എൻ സി സി ട്രെയിനിംഗും രസികൻ പരേഡും- വിഡിയോ

May 25, 2021

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

അനുവിന്റെ രസകരമായ സംസാരത്തിനും കുസൃതിക്കും ഗെയിമുകളിലെ പ്രകടനത്തിനും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, അനുവിന്റെ എൻ സി സി പരേഡ് ശ്രദ്ധേയമാകുകയാണ്. ഷോയുടെ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് അനുവിനോട് സ്‌കൂളിലെ എൻ സി സി ഓർമ്മകൾ പങ്കുവയ്ക്കാൻ പറഞ്ഞത്.

Read More: ബിനു അടിമാലിയുടെ ചെമ്മീൻ ഡയലോഗ് കേട്ട് ചിരിയടക്കാനാകാതെ സ്വാസികയും നോബിയും; സ്റ്റാർ മാജിക്കിലെ ‘ചിരി അബദ്ധ’ങ്ങൾ- വിഡിയോ

ഓർമ്മകൾ പങ്കുവയ്ക്കുന്നതിനൊപ്പം എൻ സി സി പരേഡും സ്റ്റാർ മാജിക് വേദിയിൽ അനു കാഴ്ചവെച്ചു. അനുവിനൊപ്പം സ്റ്റാർ മാജിക്കിലെ മറ്റു താരങ്ങളും ചേർന്നതോടെ പരേഡ് ചിരിമയമായി. സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Story highlights- Star magic anumol parade