ശ്വേതാ മേനോന് വേണ്ടി മത്സരിച്ച് പാടി നെൽസണും അസീസും- ചിരി വിഡിയോ

May 22, 2021

സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്തുന്ന താരങ്ങളെല്ലാം ചിരി താരങ്ങൾക്കൊപ്പം അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. വിഷു എപ്പിസോഡിൽ അതിഥിയായി എത്തിയ ശ്വേതാ മേനോനും വേദിയിൽ സജീവമായിരുന്നു. സ്വപ്നനായിക അതിഥിയായി എത്തിയപ്പോൾ പാട്ടുകൾകൊണ്ടാണ് താരങ്ങൾ സ്റ്റാർ മാജിക്കിലേക്ക് സ്വീകരിച്ചത്.

ഇപ്പോഴിതാ, ശ്വേതാ മേനോന് വേണ്ടി മത്സരിച്ച് പാട്ടുപാടുന്ന അസീസിന്റെയും നെൽസന്റെയും വിഡിയോയാണ് ശ്രദ്ധനേടുന്നത്. ശ്വേതാ മേനോൻ നായികയായി അഭിനയിച്ച സിനിമയിലെ ‘താരാപദം ചേതോഹരം..’ എന്നാണ് ഗാനമാണ് നെൽസൺ ആലപിച്ചത്. ശ്വേതയ്‌ക്കായി ബോളിവുഡ് ഗാനമാണ് അസീസ് ആലപിച്ചത്. ഇരുവർക്കുമൊപ്പം ശ്വേതാ മേനോനും ചേർന്നതോടെ ചിരിവേദി കൂടുതൽ ആഘോഷനിറവിലായി.

Read More: അനൂപ് മേനോന്റെ നായികയായി സുരഭി ലക്ഷ്മി; ‘പദ്‌മ’ ടീസർ

അതേസമയം, കൊവിഡ് കാലത്തും പ്രേക്ഷകരുടെ മനസ് നിറയ്ക്കുകയാണ് സ്റ്റാർ മാജിക്. മലയാള സിനിമയിലെയും സീരിയൽ രംഗത്തെയും അഭിനേതാക്കളാണ് സ്റ്റാർ മാജിക് വേദിയിൽ മാറ്റുരയ്ക്കുന്നത്. താരങ്ങളുടെ വിശേഷങ്ങൾക്കൊപ്പം രസകരമായ ഗെയിമുകളും പരിപാടിയുടെ പ്രത്യേകതയാണ്. ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക.

Story highlights- swetha menon star magic episode