റിലീസ് പ്രഖ്യാപിച്ച ദിനത്തിൽ ‘തുറമുഖം’ ടീസർ എത്തും

May 12, 2021

സിനിമാലോകത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കൊവിഡിന്റെ രണ്ടാം തരംഗം. ഒട്ടേറെ സിനിമകളാണ് റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തിയേറ്ററിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപനങ്ങളും പിൻവലിക്കേണ്ടി വന്നു. ഇപ്പോഴിതാ, മെയ് 13ന് റിലീസ് നിശ്ചയിച്ചിരുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ ടീസർ അതേദിവസം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

തുറമുഖത്തിന്റെ ടീസർ മെയ് 13ന് രാവിലെ 11 ന് പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് സുകുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിവിൻ ഉൾപ്പെടെ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് ​​നായർ തുടങ്ങിയ താരങ്ങളുമുണ്ട്.

Read More:‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നതുപോലെ’; ഉള്ളുതൊടുന്ന വാക്കുകളുമായി മോഹന്‍ലാല്‍

സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു ഇതിഹാസ ചിത്രമാണ്. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത്.

Story highlights- Teaser of Thuramukham to be out on May 13