കൊവിഡ്ക്കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താം; ആറ് മാര്‍ഗ്ഗങ്ങള്‍

May 27, 2021
Tips to ensure mental health of children during Covid

കൊവിഡ് 19 എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. പ്രായഭേദമന്യേ എല്ലാവര്‍ക്കുമിടയിലും വിവിധ മേഘലകളിലും കൊവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നു. നാളുകള്‍ ഏറെയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം.

ഈ മഹാമാരിയെ ചെറുക്കാന്‍ നാം ജാഗ്രത കൈവെടിയാതെ കൊവിഡ് മാനദണ്ഡങ്ങല്‍ പാലിക്കണം. മുതിര്‍ന്നവരില്‍ മാത്രമല്ല കൊവിഡ്ക്കാലം കുട്ടികള്‍ക്കിടയില്‍ സൃഷ്ടിച്ച പ്രതിസന്ധിയും ചെറുതല്ല. കൊവിഡ് മൂലം വീടുകളുടെ അകത്തളങ്ങളിലേക്ക് ബാല്യങ്ങള്‍ ചുരുങ്ങുമ്പോള്‍ അത് കുട്ടികളുടെ മാനസിക ആരോഗ്യത്തേയും ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് ഈ സമയങ്ങളില്‍ കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യത്തെ സംരക്ഷിക്കാന്‍ കൊവിഡ്ക്കാലത്ത് ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍

1- കൊവിഡുമായി ബന്ധപ്പെട്ടും മറ്റുമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ആരോഗ്യപരമായ മറുപടി നല്‍കിക്കൊണ്ട് കുട്ടികള്‍ക്കൊപ്പമുള്ള സമയം ഫലപ്രദമായി വിനിയോഗിക്കുക.

2- ഫോണ്‍/ വിഡിയോ കോള്‍ മുതലായവയുടെ സഹായത്താല്‍ കുട്ടികള്‍ക്ക് അവരുടെ സുഹൃത്തുക്കളുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ അവസരമൊരുക്കുക.

3- കുട്ടികളില്‍ അനാവശ്യമായ ഭയം ജനിപ്പിക്കാതെ കരുതലും ജാഗ്രതയുമുണ്ടെങ്കില്‍ ഈ സാഹചര്യത്തെ നമുക്ക് മറികടക്കാമെന്ന് ബോധ്യപ്പെടുത്തുക

4- ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ അറിവുകള്‍ വേണം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍. വ്യാജ പ്രചരണങ്ങള്‍ കുട്ടികളോടും വേണ്ട.

5- വീടിനുള്ളില്‍ ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക.

6- കുട്ടികളുടെ പതിവ് പഠനം വീട്ടിലും പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടി ചെറിയ രീതിയിലുള്ള അസൈന്‍മെന്റ്‌സും മറ്റും നല്‍കുക.

Story highlights: Tips to ensure mental health of children during Covid