വീണ്ടും ഒരു ഡിജിറ്റൽ അധ്യയനവർഷത്തിലേക്ക്; 90+ My Tuition App ഉള്ളപ്പോൾ ആശങ്ക എന്തിന്..

June 1, 2021

മുൻവർഷമെന്ന പോലെ ഇത്തവണയും വിദ്യാർത്ഥികൾ ഡിജിറ്റലായി പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ പരിചയമില്ലാത്ത ഹോം സ്‌കൂളിംഗ് മലയാളികൾക്ക് ശീലമായിക്കഴിഞ്ഞു. എന്നാൽ, ഇങ്ങനെ ഓൺലൈനായി മാത്രം പഠനം ഒതുങ്ങുന്നത് കുട്ടികളുടെ പഠനനിലവാരത്തെ എത്രത്തോളം ബാധിക്കും എന്ന ആശങ്ക മാതാപിതാക്കൾക്കുണ്ട്. ഇനിയും കൊവിഡ് തരംഗം അവസാനിച്ചിട്ടില്ലാത്തതിനാൽ ഓൺലൈൻ പഠനം ഇനിയും നീളാനാണ് സാധ്യത. ക്ലാസ്സുകളിൽ പോയിരുന്ന സാഹചര്യത്തിൽ പാഠഭാഗങ്ങളിലെ ആശയക്കുഴപ്പം അധ്യാപകരോട് തന്നെ നേരിട്ട് ചോദിച്ച് മനസിലാക്കാനും വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു.

മാത്രമല്ല, പഠന സഹായത്തിനായി ട്യൂഷൻ ക്ലാസ്സുകളിലും ഈ സാഹചര്യത്തിൽ പോകാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ 90+ My Tuition App വിദ്യാർത്ഥികൾക്കിടയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. മഹാമാരിയുടെ കാലത്താണ് 90+ My Tuition Appന്റെ പ്രാധാന്യം മാതാപിതാക്കളും കൂടുതലായി മനസിലാക്കിയത്. കേവലം ഒരു ലേണിംഗ് അസിസ്റ്റന്റ് എന്നതിലുപരി ഒരു സിനിമയിലെന്നപോലെയാണ് 90+ My Tuition App കുട്ടികളിലേക്ക് ക്ലാസുകൾ എത്തിക്കുന്നത്. കേരള സിലബസിൽ പഠിക്കുന്ന അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കായാണ് 90+ My Tuition Appൽ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. അനിമേഷൻ രൂപത്തിലുള്ള ക്ലാസുകൾ വിദ്യാർത്ഥികളെ ഒട്ടും ബോറടിപ്പിക്കാതെ വളരെ രസകരമായി അവതരിപ്പിക്കുന്നു 90+ My Tuition App.

അതേസമയം, ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാവിലെ ഏഴുമണിക്ക് 90+ My Tuition App ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. മാത്രമല്ല, അധ്യയന വർഷം സ്‌കൂളുകളിൽ ആരംഭിക്കും മുൻപ് തന്നെ 90+ My Tuition App ക്ലാസുകൾ ആരംഭിച്ചിരുന്നു. മലയാളത്തിലെ മികച്ച ലേണിംഗ് ആപ്പാണ് 90+ My Tuition App.  ബംഗളൂരു ആസ്ഥാനമാക്കിയാണ് 90+ My Tuition App പ്രവർത്തിക്കുന്നത്.

ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷന് ഒരു വർഷത്തേക്ക് UP ക്ലാസുകൾക്ക് വെറും 3999 രൂപയും ഹൈ സ്കൂൾ ക്ലാസുകൾക്ക് 4999 രൂപയും ഹയർ സെക്കന്ററി ക്ലാസുകൾക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്.

Story highlights- 90+ My Tuition App new academic year classes started