മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ആ പ്രണയഗാനം കുരുന്ന് ഗായകരുടെ സ്വരമാധുരിയില്‍

June 8, 2021
Aroraal pularmazhayil song in Flowers Top Singer

ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലിവിടരും നീലമുകിലേ… ഓ ഓ…. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന പ്രിയ പ്രണയ ഗാനങ്ങളിലൊന്നാണ് ഇത്. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയകലാത്ത മാധുര്യമുണ്ട് ഇന്നും ഈ ഗാനത്തിന്. മനോഹരമായ ഈ ഗാനം വീണ്ടും പിറന്നിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ല്‍.

കുരുന്ന് ഗായക പ്രതിഭകള്‍ അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ അക്ഷിത്തും ഹനൂനയും ചേര്‍ന്നാണ് മനോഹരമായ ഈ പ്രണയഗാനം വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചത്. ഭാവാര്‍ദ്രമായാണ് ഇരുവരുടേയും ആലാപനം. അതേസമയം ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍.

Read more: പഠിച്ച പാട്ടൊക്കെ അലമാരയിലെ പോലെ അടുക്കി വെച്ചേക്കുവാ..’; മിയക്കുട്ടി പാട്ടുപഠിക്കുന്ന ടെക്നിക്- വിഡിയോ

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാളം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. വിദ്യാസഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും സുജാത മോഹനും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Aroraal pularmazhayil song in Flowers Top Singer