ഷൂട്ടിങ്ങിനിടയിലെ അബദ്ധങ്ങൾ; വിഡിയോ പങ്കുവെച്ച് ഭാവന

June 12, 2021

മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡചിത്രങ്ങളിൽ മാത്രമാണ് വേഷമിടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന നിരവധി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടയിലുള്ള ചില രസകരമായ അബദ്ധങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

ഹണിബീ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ രസകരമായ നിമിഷങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ആസിഫ് അലിയും ഭാവനയും അഭിനയിച്ച ‘ഹണി ബീ’ റിലീസ് ചെയ്തിട്ട് എട്ടു വർഷങ്ങൾ പിന്നിട്ട വേളയിലാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുൻപ്, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

ആസിഫ് അലിയുടെയും ഭാവനയുടെയും കരിയർ ഹിറ്റ് ചിത്രമായിരുന്നു ഹണി ബീ. ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, അർച്ചന കവി എന്നിവരാണ് സുഹൃത്തുക്കളായി ചിത്രത്തിൽ അഭിനയിച്ചത്. ലാൽ, സുരേഷ് കൃഷ്ണ, അസിം ജമാൽ എന്നിവർ ഭാവനയുടെ സഹോദരന്മാരായി വേഷമിട്ടു.

സൗഹൃദത്തെയും പ്രണയത്തെയും കുറിച്ചൊരുക്കിയ ഈ സിനിമ ചെറുപ്പക്കാരിൽ വളരെയധികം ശ്രദ്ധേയമായി. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് രണ്ടാം ഭാഗവും എത്തി. രണ്ടാം ഭാഗമായ ‘ഹണി ബീ 2: സെലിബ്രേഷൻസ്’ സംവിധാനം ചെയ്തത് ലാൽ ജൂനിയറാണ്. തുടർന്ന് ‘ഹണി ബീ 2.5’ എന്ന മറ്റൊരു ചിത്രവും എത്തി.

Read More: ‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല’; ബാബു ആന്റണി പറയുന്നു…

ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‌പെക്ടർ വിക്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു. അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇതിനോടൊപ്പം, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രമാണ് ഭാവനയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Story highlights- bhavana BTS Video