പ്രണയാര്‍ദ്ര ഗാനത്തിന് ചുവടുവെച്ച് തങ്കച്ചനും അനുവും

June 25, 2021
Dance performance by Thankachan and Anu

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങുടെ രസകരങ്ങളായ കൗണ്ടറുകളും ഗെയിമിന്റെ ആവശേവും മനോഹരങ്ങളായ കലാപ്രകടനങ്ങളുമെല്ലാം സ്റ്റാര്‍ മാജിക് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നേടിയിട്ടുള്ള താരങ്ങളാണ് അനുവും തങ്കച്ചന്‍ വിതുരയും. ഇരുവരും തമ്മിലുള്ള കൗണ്ടര്‍ ഡയലോഗുകളും പെര്‍ഫോമെന്‍സുമെല്ലാം ആസ്വാദകര്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്നു.

Read more: ‘പട്ടുകുപ്പായക്കാരാ..’. മിയക്കുട്ടിയ്ക്കും മേഘ്‌നക്കുട്ടിയ്ക്കുമൊപ്പം ചേർന്ന് പാടി ഇന്നസെന്റ്

എന്നാല്‍ പരസ്പരം കൗണ്ടറുകള്‍ നല്‍കാന്‍ മാത്രമല്ല മനോഹരമായി ചുവടുകള്‍ വയ്ക്കാനുമറിയാം ഈ താരങ്ങള്‍ക്ക്. എക്കാലത്തേയും ഹിറ്റ് പ്രണയ ഗാനമായ പുതുവെള്ളൈ മഴൈ.. എന്ന ഗാനത്തിന് തങ്കച്ചനും അനുവും ചേര്‍ന്ന് ചെയ്ത നൃത്തം സൈബര്‍ ഇടങ്ങളില്‍ പോലും കൈയടി നേടി.

Story highlights: Dance performance by Thankachan and Anu