ഇന്‍സ്റ്റഗ്രാമില്‍ ‘കുടുക്ക്’ പോസ്റ്റുമായി ഹോളിവുഡ് താരം: ഏറ്റെടുത്ത് മലയാളികളും

June 18, 2021
Kudukku song from Love Action Drama shared by Hollywood star

മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയതാണ് ‘കുടുക്ക് പാട്ട്’. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സൈബര്‍ ഇടങ്ങളിലും തരംഗം സൃഷ്ടിച്ചിരുന്നു കുടുക്ക് പാട്ട്.

ഹോളിവുഡ്താരം ജേര്‍ഡ് ലെറ്റോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റിനും കുടുക്ക് പാട്ടിന്റെ അകമ്പടിയുണ്ട്. അദ്ദേഹത്തിന്റെ ചില ഫോട്ടോകളും വിഡിയോകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കുടുക്ക് പാട്ട് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഹോളിവുഡ്താരത്തിന്റെ ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മലയാളികള്‍ക്കിടയില്‍പോലും ശ്രദ്ധ നേടിയിരിക്കുകയാണ്.

Read more: ‘എൻജോയ് എൻജാമി’യ്ക്ക് ക്യൂട്ട് ചുവടുകളുമായി മേഘ്‌ന- വിഡിയോ

മനു മഞ്ജിത്ത് ആണ് ‘കുടുക്ക്’ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.

Story highlights: Kudukku song from Love Action Drama shared by Hollywood star