കോള്‍ഡ് കേസില്‍ സൂപ്പര്‍ നാച്വറല്‍ ഘടകങ്ങളും

June 25, 2021
Super natural factors in Cold Case

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു. അതേസമയം കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ സൂപ്പര്‍ നാച്വറല്‍ ഘടകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഇത് ശരി വയ്ക്കുന്നു.

തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കേള്‍ഡ് കേസില്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ചില സൂപ്പര്‍ നാച്വറല്‍ ഘടകങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. അതേസമയം ആദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതും.

Read more: കണക്കുകൂട്ടി സാബിത് സ്വന്തമാക്കിയത് ലോകറെക്കോർഡ്

അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Super natural factors in Cold Case