കൊവിഡ് പോരാട്ടത്തില്‍ സൂര്യ; പ്രതിസന്ധിയിലായ ആരാധകര്‍ക്ക് 5000 രൂപയുടെ സഹായം

June 10, 2021
Suriya offers helping hands to the members of his fans club

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത തെല്ലും കൈവിടാതെ ഈ പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു.

കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തുന്നവരും നിരവധിയാണ്. ഇപ്പോഴിതാ ചലച്ചിത്രതാരം സൂര്യയും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്കായാണ് സൂര്യയുടെ സേവനം.

Read more: പ്രായം അഞ്ച് വയസ്സ്; ആംഗ്യഭാഷ പഠിപ്പിക്കുന്ന കുഞ്ഞ് അധ്യാപകന്‍

ഫാന്‍സ് ക്ലബിലെ 250 പേര്‍ക്ക് 5,000 രൂപ വീതം ധനസഹായം നല്‍കിയിരിക്കുകയാണ് താരം. കൊവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും താരം ആരാധകരോടായി ആവശ്യപ്പെട്ടു. അതേസമയം നേരത്തെ കൊവിഡ് പോരാട്ടത്തിനായി സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.

Story highlights: Suriya offers helping hands to the members of his fans club