ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരണപ്പിടച്ചിൽ; അതിസാഹസികമായി ജീവൻ രക്ഷിച്ച് വെയ്റ്റർ- ഇന്ത്യക്കാരന് അഭിനന്ദന പ്രവാഹം

June 22, 2021

നോർത്ത് വെയിൽസിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിക്കുകയായിരുന്ന യുവാവിന് ശ്വാസം നഷ്ടമായതും അതിസാഹസികമായി വെയ്റ്റർ രക്ഷിച്ചതുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഇരുപത്തിനാലുകാരനായ ഇന്ത്യക്കാരനായ വെയ്റ്ററുടെ അവസരോചിത നടപടിയാണ് മരണത്തിൽ നിന്നും യുവാവിനെ രക്ഷിച്ചത്. വെയിറ്ററുടെ സാഹസികമായ രക്ഷപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയും കൈയടി നേടുകയുമാണ്.

നോർത്ത് വെയിൽസിലെ ബാംഗൂർ തന്തൂരി റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ ശ്വസിക്കാൻ കഴിയാതെ 19 കാരനായ ജെയ്ക്ക് സ്നെല്ലിംഗ് പിടഞ്ഞപ്പോൾ രക്ഷിക്കാനെത്തിയത് ഷെയ്ഖ് റിഫാത്ത് എന്ന വെയിറ്റർ ആണ്.

കണ്ണുകൾ ചുവന്ന രീതിയിൽ യുവാവിനെ കണ്ടതോടെ ഷെയ്ഖ് റിഫാത്ത് ഹെയിംലിച്ച് എന്ന പ്രവർത്തിയിലൂടെ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ശ്വാസതടസ്സം അനുഭവിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുന്നതിനുള്ള ഒരു പ്രഥമശുശ്രൂഷയാണ് അബ്‌ഡോമിനൽ ത്രസ്റ്റ്‌സ് എന്നും ഹെയ്‌മിച്ച് എന്നും അറിയപ്പെടുന്ന ഈ പ്രവർത്തി.

Read More: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

ജെയ്ക്കിന്റെ വായിൽ നിന്ന് ഭക്ഷണം വരുന്നതുവരെ റിഫാത്ത് പ്രാഥമിക ശുശ്രൂഷ തുടർന്നു. പെട്ടെന്ന് ജേക്ക് കസേരയിലേക്ക് ഇരുന്ന് ദീർഘമായി ശ്വാസം എടുത്തു. കൃത്യസമയത്ത് അവസരോചിതമായി പ്രവർത്തിച്ച റിഫാത്തിനെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

Story highlights- waiter saves customer choking on curry