‘ഏതൊരു അന്വേഷകനും അന്വേഷണത്തിനിടെ ആവര്‍ത്തിച്ച് സ്വയം ചോദിക്കുന്ന ആറ് ചോദ്യങ്ങളുണ്ട്’:ആകാംക്ഷ നിറച്ച് ‘കോള്‍ഡ് കേസ്’ ടീസര്‍

June 28, 2021

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസറും. കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ സൂപ്പര്‍ നാച്വറല്‍ ഘടകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരി വയ്ക്കുന്നു.

തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. അതേസമയം ആദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതും.

Read more: അന്ന് അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ പ്രചോദനമായി; അങ്ങനെ ആനി പൊലീസ് കുപ്പായത്തിലെത്തി- അറിയാം ആ ജീവിതം

അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Who is the killer scene from Cold Case movie