‘ഈറന്‍ മുകില്‍’ പോല്‍ ആസ്വാകഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി കോള്‍ഡ് കേസിലെ ഗാനം

June 24, 2021
Eeran Mukil Video Song from Cold Case movie

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. ഈറന്‍ മുകില്‍… എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ശ്രീനാഥ് വി നാഥ് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രകാശ് അലക്സ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30-നാണ് ചിത്രത്തിന്റെ റിലീസ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. അതേസമയം അദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതും.

Read more: വേഷപ്പകര്‍ച്ചയില്‍ ഗംഭീര പ്രകടനവുമായി തങ്കച്ചന്‍; ‘ഇത് ലൈഫ് ഓഫ് പൈ

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Eeran Mukil Video Song from Cold Case movie