അന്ന് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതി; പക്ഷെ പ്രഖ്യാപിച്ചത് ധോണിയുടെ പേര്: മനസ്സുതുറന്ന് യുവരാജ് സിങ്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍. കായികപ്രേമികള്‍ അദ്ദേഹത്തെ യുവി എന്ന് വിളിച്ചു. ഒരുകാലത്ത് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആവേശവും ആരവവുമൊക്കെയായിരുന്നു യുവി.
ഇപ്പോഴിതാ താന്‍ ഒരിക്കല്‍ പ്രതീക്ഷിച്ച ഇന്ത്യന്‍ ക്രിക്കറ്റ് നായകസ്ഥാനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. 22 യാര്‍ഡ്സ് എന്ന പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ‘2007-ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ പുറത്തായി നില്ക്കുന്ന സമയം. ആ സമയത്താണ് മുതിര്‍ന്ന താരങ്ങളില്‍ പലരും വരാനിരിക്കുന്ന ട്വന്രി20 ലോകകപ്പില്‍ കളിക്കാനില്ലെന്ന് അറിയിച്ചത്. ആ സമയത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന് കരുതി. പക്ഷെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത് എംഎസ് ധോണിയുടെ പേരായിരുന്നു’ യുവാരജ് സിങ് പറഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും അത് ഒരിക്കലും ധോണിയുമായുള്ള സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Read more: പ്രൊജക്ട് ലോക്ക്ഡൗണ്‍: ഇതൊരു കംപ്ലീറ്റ് ഹൊറര്‍ കോമഡി ചിത്രം: വിഡിയോ
2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003 ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. 2000 ല്‍ നയ്റോബിയില്‍ കെനിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017- ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.
2007-ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്ക്കുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.
Story highlights: Yuvraj Singh says was expected to captain India in t20 World Cup