കാഴ്ചയിൽ കൗതുകമുണർത്തുന്ന കുമിളവീട്; പത്ത് വർഷങ്ങൾകൊണ്ട് ഒരുക്കിയ വീടിന് പിന്നിൽ

July 15, 2021

സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ചിലരെങ്കിലും പതിവ് രീതികളിൽനിന്നും വ്യത്യസ്തമായി തങ്ങളുടെ വീടുകൾ വെറൈറ്റി ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്കിടയിൽ ശ്രദ്ധ നേടുകയാണ് കുമിളവീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ വീട്. ആനിമേഷൻ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചിതമായ പലതും നമുക്ക് ഇവിടെ കാണാനാകും. സാധാരണ കാണുന്ന ആകൃതിയിൽ നിന്നും വ്യത്യസ്തമായി കുറച്ച് വൃത്താകൃതിയിലുള്ള കുമിളകൾ ചേർത്തുവെച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് ഈ മനോഹരമായ നിർമിതി ഉള്ളത്. ആർകിടെക്റ്റായ ഗ്രഹാം ബിർച്ചാളാണ് ഈ മനോഹരമായ നിർമിതിയ്ക്ക് പിന്നിൽ. 1980- ൽ ഒരുങ്ങിയ ഈ നിർമിതി ഏതാണ്ട് പത്ത് വർഷത്തോളം എടുത്താണ് പൂർത്തിയാക്കിയത്. അതേസമയം വളരെ പഴക്കം ചെന്ന നിർമിതി ആണെങ്കിലും അടുത്തിടെയാണ് ഈ വീട് ലോകശ്രദ്ധ നേടിയത്. വില്പനയ്ക്കായി ലിസ്റ്റ് ചെയ്തതോടെയാണ് ഈ വീടിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞത്.

Read also:ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

ആദ്യകാഴ്ചയിൽ പുറമെ നിന്ന് നോൽക്കുമ്പോൾ ചേർത്തുവെച്ച കുറച്ച് കുളിമകളാണ് എന്ന് തോന്നുമെങ്കിലും മൂന്ന് നിലകളിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അതേസമയം നാസയുടെ മാർസ് റോവറിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വീടിൻറെ ജനാലകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ കാഴ്ചയിൽ വിചിത്രമാണെങ്കിലും ഒരു സാധാരണ വീട്ടിൽ കാണുന്ന പോലുള്ള സൗകര്യങ്ങളൊക്കെ ഈ വീട്ടിലും നിർമിച്ചിട്ടുണ്ട്. 20 മുറികൾ ഉള്ള ഈ വീട് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ കാഴ്ചക്കാർക്കിടയിൽ പ്രിയമേറുകയാണ് ഈ കുമിളവീടും.

Story Highlights: Astonishing Bubble house with 20 rooms on sale