ഒരു കൈയില്‍ വാള്‍ മറുകൈയില്‍ തോക്കുമായി സൂര്യ; എതര്‍ക്കും തുനിന്തവന്‍ ഒരുങ്ങുന്നു: വിഡിയോ

July 23, 2021

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയിട്ടുള്ള ചലച്ചിത്രതാരമാണ് സൂര്യ. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയമികവുകൊണ്ട് താരം പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. സൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ വിഡിയോ പുറത്തിറങ്ങി.

സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പതാമത്തെ ചിത്രമാണ് ഇത്. ഗംഭീരമായ മേക്കോവറിലാണ് പോസറ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more: ആര്‍ക്കും ഏറ്റുപാടാന്‍ പാകത്തിന് രസികന്‍ പാട്ടുമായി ഇന്നസെന്റ്

ആക്ഷന്‍ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍ എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. കൈയില്‍ വാളും മുഖത്ത് രക്തക്കറയുമായാണ് ഫോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖത്തെ രൗദ്രഭാവവും ശ്രദ്ധ ആകര്‍ഷിക്കുന്നു. പാണ്ഡിരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. പ്രിയങ്ക മോഹന്‍, സത്യരാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Etharkkum Thunindhavan Suriya’s new movie