ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് പ്രേക്ഷകരിലേക്ക്

July 14, 2021
Malik movie release

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. അഭിനയ മികവില്‍ കൈയടി നേടിയ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഇന്ന് രാത്രി മുതല്‍ മാലിക് പ്രേക്ഷകരിലേക്കെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more: അച്ഛന്റെ ഘാതകരെ തേടി ഡെയ്‌സിയുടെ സാഹസം നിറഞ്ഞ അന്വേഷണ യാത്ര; പ്രിയങ്കരി പുതിയ കഥാസന്ദര്‍ഭങ്ങളിലേക്ക്

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Malik movie release