ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം കല്യാണി; മനോഹരനിമിഷമെന്ന് പ്രിയദര്‍ശന്‍

July 27, 2021
Priyadarshan shares photo of Kalyani and-Mohanlal

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ബ്രോ ഡാഡിയില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു എന്നതും കൗതുകകരാണ്. മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്.

മോഹന്‍ലാലിനൊപ്പം കല്യാണിയും അഭിനയിക്കുന്നതില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇരുവരും ഒരുമിച്ചുള്ള ഒരു മനോഹര ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം’ എന്നാണ് പ്രിയദര്‍ശന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Read more: വില 60,000 രൂപ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലായ ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീം

പൃഥ്വിരാജ് സുകുമാരന്‍ ആണ് ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് ബ്രോ ഡാഡി.

Story highlights: Priyadarshan shares photo of Kalyani and-Mohanlal