‘മിന്നാരം’ സിനിമയെ ഓര്‍മ്മപ്പെടുത്തി പ്രിയദര്‍ശന്റെ ‘ഹംഗാമ 2’ ട്രെയ്‌ലര്‍

July 1, 2021
Priyadarshan's Hungama 2 Official Trailer

പ്രയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഹംഗാമ 2. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മലയാളത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മിന്നാരം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഹംഗാമ 2. ഒഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ജൂലൈ 23-നാണ് ഹംഗാമ 2 ന്റെ റിലീസ്.

പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്രി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായെത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിമിയ്ക്കുണ്ട്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ടസ്റ്റാര്‍ സ്വന്തമാക്കിയത്.

Read more: കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്

മോഹന്‍ലാല്‍, ശോഭന, തിലകന്‍ തുടങ്ങിയവര്‍ അണിനിരന്ന മിന്നാരംം സിനിമയിലെ പല രംഗങ്ങളേയും ഓര്‍മ്മപ്പെടുത്തുകയാണ് ഹംഗാമ 2 ന്റെ ട്രെയ്‌ലര്‍. 1994 ല്‍ പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മിന്നാരം.

2003-ല്‍ ഹംഗാമ എന്നൊരു ചിത്രവും ബോളിവുഡില്‍ പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയല്ല ഹംഗാമ 2. 1984-ല്‍ പ്രേക്ഷകരിലേക്കെത്തിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഹംഗാമ.

Story highlights: Priyadarshan’s Hungama 2 Official Trailer