‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ…’ ആസ്വാദക ഹൃദയങ്ങൾതൊട്ട് രമ്യ നമ്പീശന്റെ ആലാപനം

July 15, 2021

മലയാളികൾക്ക് സുപരിചിതയാണ് അഭിനേത്രിയായും ഗായികയായും വെള്ളിത്തിരയിൽ തിളങ്ങുന്ന രമ്യ നമ്പീശൻ. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരം ഫ്ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തിയപ്പോഴുള്ള മനോഹരമായ പാട്ടാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പഴയകാല ചലച്ചിത്രഗാനമായ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ..’ എന്ന പാട്ടാണ് രമ്യ വേദിയിൽ ആലപിക്കുന്നത്.

സ്വാഗതം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് രാജാമണി സംഗീതം നൽകിയ ഗാനം എം ജി ശ്രീകുമാർ, മിൻ മിനി, ജി വേണുഗോപാൽ, മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. പാട്ടുവേദിയിൽ ഈ ഗാനവുമായെത്തിയ രമ്യ നമ്പീശന് മികച്ച നിറഞ്ഞ കൈയടിയാണ് ഈ വേദിയിൽ നിന്നും ലഭിക്കുന്നത്.

Read also: ആഹാ എന്തൊരു മൊഞ്ച്; സംഗീത പ്രേമികളുടെ ഖൽബിൽ ഇടംനേടി പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ

മനോഹരമായ ഗാനങ്ങളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ടോപ് സിംഗർ ഒന്നാം സീസണിന് ലഭിച്ച അതേ പിന്തുണയും സ്വീകാര്യതുമാണ് രണ്ടാം സീസണിലെ കുട്ടികുരുന്നുകൾക്കും ലഭിക്കുന്നത്. ആസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കുന്ന ഗാനങ്ങളുമായാണ് ടോപ് സിംഗറിലെ കുഞ്ഞുപാട്ടുകാർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പാട്ടിനൊപ്പം നൃത്തവും തമാശകളുമായി ഓരോ തവണയും പുതിയ കാഴ്ചാനുഭവമാണ് ഈ പാട്ട് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights; Ramya Nambeeshan sings Manjin chirakulla song