പുതിയ ചിത്രത്തില്‍ സംഗീതജ്ഞനയി സൂര്യ; നായികയായി പ്രയാഗയും

July 8, 2021
Surya and Prayaga Martin new movie

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നതാണ് നവരസ. ഇതില്‍ ഒരു ചിത്രമായ ‘ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്’-ല്‍ സൂര്യ ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. പ്രായഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തില്‍ സൂര്യയുടെ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ സൂര്യ ഒരു സംഗീതജ്ഞനായാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഗൗതം മേനോനാണ് ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: ഇവനാണ് ശരിക്കും നായകന്‍; പ്രേക്ഷകഹൃദയംതൊട്ട് ‘ഷെയ്ഡ്

മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍.

Story highlights: Surya and Prayaga Martin new movie