24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 497 മരണവും

August 11, 2021
new Covid cases

കൊവിഡ് 19 എന്ന മഹാമാരിയുടെ ആശങ്ക രാജ്യത്തെ വിട്ടകന്നിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കുറൂനിടെ ഇന്ത്യയില്‍ 38,353 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,20,36,511 ആയി ഉര്‍ന്നു.

കഴിഞ്ഞ ദിവസത്തേക്കാള്‍ 36 ശതമാനം കൂടുതലാണ് പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 497 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 4,29,179 ആയി.

Read more: കൊറോണക്കാലത്ത് ജോലി നഷ്ടമായി. വീട്ടിലിരുന്ന് തയാറാക്കിയ ഉരുളക്കിഴങ്ങ് റെസിപ്പി ഹിറ്റായതോടെ പുതിയ വഴിത്തിരിവ്

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,86,351 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയിലാകെ ഇതുവരെ 53.24 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രതിരോധ വാക്‌സിനാണ് കൊവിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവും.

Story highlights: 38,353 Fresh COVID-19 Cases In India